കൊവിൻ ആപ്പിൽ നൽകിയ വ്യക്തി വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സർക്കാരിന്റെ സൈബർ സെക്യൂരിറ്റി വിഭാഗമായ എമർജെൻസി റെസ്പോൺസ് ടീം ആണ് അന്വേഷണം നടത്തുക. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികൾ ശക്തമാക്കിയിരുന്നു.ഫോൺ, ആധാർ, പാസ്പോർട്ട്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ്, വാക്സിനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ടെലിഗ്രോം ബോട്ടിലൂടെ ചോർന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ മുഴുവന്‍ വിവരങ്ങളും ഈ ബോട്ടിൽ നിന്നും ലഭ്യമാകും. കൊവിൻ പോർട്ടലിൽ ഫോൺ നമ്പറും ഒടിപിയും നൽകിയാൽ മാത്രം ലഭിക്കുന്ന ഈ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.
കൊവിൻ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
