26 C
Trivandrum
Tuesday, October 3, 2023

സൗദിയുടെ വമ്പന്‍ പ്രഖ്യാപനം; ചൈനയ്‌ക്കൊപ്പം ബില്യണ്‍ ഡീല്‍

Must read

ബെയ്ജിങ്: ചൈനയുമായി കോടികളുടെ പുതിയ കരാറുണ്ടാക്കി സൗദി അറേബ്യ. പശ്ചിമേഷ്യന്‍ സഖ്യത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നുവെന്നാണ് സൂചനകള്‍. ചൈനയുമായി കൂടുതല്‍ സൗദി അടുക്കുന്നത് അമേരിക്കയെയും പ്രതികൂലമായി ബാധിച്ചേക്കും. മേഖലയില്‍ വലിയ സ്വാധീനം ഗള്‍ഫ് മേഖലയില്‍ അടക്കം ഉണ്ടെന്നാണ് യുഎസ് അവകാശപ്പെടുന്നത്.എന്നാല്‍ 5.6 മില്യണിന്റെ പുതിയ വ്യാപാര ഉടമ്പടി പഴയ സൗഹൃദങ്ങളില്‍ നിന്ന് പുറത്തുകടന്ന്, മുന്നേറാനുള്ള സൗദിയുടെ ശക്തമായ ശ്രമങ്ങളിലൊന്നാണ്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ളതാണ് ഈ കരാര്‍. സൗദി സമ്പദ് ഘടന എണ്ണയിലൂടെ ഉണ്ടാവുന്ന പണത്തെ മാത്രം ആശ്രയിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനപ്പുറത്തേക്ക് വളരാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.ധാരണാപത്രത്തില്‍ ഞായറാഴ്ച്ചയാണ് ഒപ്പിട്ടത്. ഇവി നിര്‍മാതാക്കളായ ഹ്യൂമണ്‍ ഹൊറൈസോണ്‍സുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണവും, വില്‍പ്പനയുമാണ് സൗദി ലക്ഷ്യമിടുന്നത്. ചൈനയുമായി വണ്‍ റോഡ്, വണ്‍ ബെല്‍റ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരം പദ്ധതികളുടെ ഭാഗമാവുന്നത്.

അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ക്കുന്നതാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണ് ചൈനയുടെ ഈ പദ്ധതി. സൗദിയുടെ ഈ സൗഹൃദം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കും എന്ന് ഉറപ്പാണ്. ചൈനയുമായി വേറെയും പദ്ധതികളില്‍ സൗദി സഹകരിക്കുന്നുണ്ട്.നേരത്തെ ഊര്‍ജ മേഖലയിലായിരുന്നു ഇവര്‍ കൈകോര്‍ത്തത്. സൗദിയില്‍ നിന്നുള്ള എണ്ണ ചൈനയ്ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ധനത്തെ ആശ്രയിച്ചുള്ള പദ്ധതികളില്‍ നിന്ന് അവര്‍ കൂടുതല്‍ മുന്നേറാനാണ് ശ്രമിക്കുന്നത്

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article