ബീജിംഗ്: ഫുട്‌ബോൾ ഇതിഹാസം മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു. ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ എയർപോർട്ടിലാണ് മെസിയെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചിരുന്നത്. വിസയില്ലാതെ എത്തിയതാണ് കാരണം.അർജന്റീനിയൻ പാസ്‌പോർട്ട് ഉള്ളവർക്ക് ചൈനയിൽ പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. എന്നാൽ താരം എത്തിയത് സ്പാനിഷ് പാസ്‌പോർട്ടുമായാണ്. സ്പാനിഷ് പാസ്‌പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാനാവില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് താരത്തെ രണ്ടുമണിക്കൂർ അധികൃതർ തടഞ്ഞുവെച്ചത്. ശേഷം രണ്ടുമണിക്കൂറിന് ശേഷം വിസ അനുവദിച്ചതോടെ മെസിയെ പോകാൻ അനുവദിക്കുകയായിരുന്നു.
അർജന്റീനിയൻ പൗരന്മാർക്ക് 170 രാജ്യങ്ങളിൽ വിസയില്ലാതെയോ വിസ ഓൺ അറൈവൽ അടിസ്ഥാനത്തിലോ യാത്ര ചെയ്യാവുന്നതാണ്. ഇത്തരത്തിൽ അർജന്റീനിയക്കാർക്ക് വിസ ഇളവുള്ള രാജ്യമാണ് ചൈന. എന്നാൽ അർജന്റീനിയൻ പൗരത്വത്തോടൊപ്പം സ്പാനിഷ്, ഇറ്റലി പൗരത്വം കൂടിയുള്ള മെസി സ്പാനിഷ് പാസ്‌പോർട്ടുമായാണ് ചൈനയിൽ എത്തിയത്.ഓസ്ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് താരം ബെയ്ജിങിൽ എത്തിയത്. ബീജിംഗിലെ വർക്കേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മെസിയെ ചൈനീസ് എയർപോർട്ടിൽ തടഞ്ഞുവെച്ചു
