റിയാദ്: സൗദി അറേബ്യയിലേക്ക് കൂടുതല്‍ വിദേശ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. മൂന്നിടങ്ങളിലെ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് സൗദി ഇന്‍സ്റ്റന്റ് ഇ-വിസ അനുവദിക്കുമെന്നാണ് പ്രഖ്യാപനം. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിസ കൈവശമുള്ളവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.യൂറോപ്യന്‍ യൂണിയനിലെ ഏതെങ്കിലും രാജ്യത്തെ താമസ രേഖയുള്ളവര്‍ക്കും പുതിയ വിസാ ഇളവിന്റെ നേട്ടം ലഭിക്കും. യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യക്കാര്‍ക്കും വിസാ ഇളവ് അനുവദിക്കാന്‍ സൗദി തീരുമാനിക്കുന്നത് ആദ്യമാണ്. ഇവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച ഉടനെ വിസ ലഭിക്കും. എന്നാല്‍ ഹജ്ജ് സീസണില്‍ ഈ വിസയില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നും സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.ടൂറിസം വകുപ്പ് മുന്‍കൈയ്യെടുത്താണ് പുതിയ ഇ-വിസ അനുവദിക്കുന്നത്. ഈ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. കൂടാതെ വിനോദ പരിപാടികളും സംബന്ധിക്കാം. അടുത്തിടെ പുതിയ ട്രാന്‍സിറ്റ് വിസ പ്രഖ്യാപിച്ച പിന്നാലെയാണ് സൗദി ഇന്‍സ്റ്റന്റ് ഇ-വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ടൂറിസം മേഖല പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
സൗദിയിലെ വിമാന കമ്പനികളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗദിയില്‍ തങ്ങാന്‍ അനുമതി നല്‍കുന്ന വിസയായിരുന്നു കഴിഞ്ഞ ഫെബ്രുവരയില്‍ പ്രഖ്യാപിച്ചത്. സൗദിയ, ഫ്‌ളാനാസ് എന്നീ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കായിരുന്നു ഇളവ്. വിസയ്ക്ക് വേണ്ടി പ്രത്യേക ചെലവ് വരില്ല. മൂന്ന് മാസം വരെ വിസയ്ക്ക് കാലാവധിയുണ്ടാകും. എത്ര ദിവസം സൗദിയില്‍ തങ്ങണമെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് തീരുമാനിക്കണം.ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് സൗദി അറേബ്യ. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിസാ ഇളവ്. കഴിഞ്ഞ ദിവസം സൗദിയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. നിലവില്‍ സൗദിയ, ഫ്‌ളൈനാസ് എന്നീ വിമാനങ്ങൡ ടിക്കറ്റെടുക്കുന്നവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ റിയാദ് എയറിലെത്തുന്നവര്‍ക്കും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വമ്പന്‍ വിസ ഇളവുമായി സൗദി അറേബ്യ
