തിരുവനന്തപുരം: യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴയിട്ടു. കേരള സർവകലാശാലയാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്റിക്കേറ്റിന്റേതാണ് തീരുമാനം. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കോളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് ഒന്നര ലക്ഷം രൂപ പിഴയിട്ട് സർവകലാശാല
