പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശിയായ അരവിന്ദാണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
രാവിലെ 5.30നാണ് അപകടം നടന്നത്. ഫര്‍ണസ് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. മരിച്ച അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയതാകാമെന്നാണ് കരുതുന്നത്. അതേസമയം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ആളുകളുണ്ടോ പരിശോധിക്കുകയാണ്.