27 C
Trivandrum
Wednesday, October 4, 2023

കേന്ദ്ര നിർദേശം; ശാസ്‌ത്ര അവാർഡുകൾ റദ്ദാക്കി സയൻസ്‌ അക്കാദമികൾ

Must read

ന്യൂഡൽഹി : കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ ശാസ്‌ത്ര – ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ്‌ അക്കാദമികൾ. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ്‌ സയൻസ് അക്കാദമികൾ അവാർഡുകൾ റദ്ദാക്കിയത്‌. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) യുവ ശാസ്ത്രജ്ഞർ, ശാസ്ത്ര അധ്യാപകർ, അന്തർദേശീയ നിലവാരമുള്ള ശാസ്ത്രജ്ഞർ എന്നിവർക്കുള്ള 72 അവാർഡുകൾ റദ്ദാക്കി, അതേസമയം നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ (NASI) 20-ലധികം അവാർഡുകൾ നിർത്തലാക്കിയതായി “ദ ടെലിഗ്രാഫ്‌’ റിപ്പോർട്ട്‌ ചെയ്‌തു. ശാസ്ത്രജ്ഞർക്കായി ശാസ്ത്രജ്ഞർ ഏർപ്പെടുത്തിയ അവാർഡുകൾ റദ്ദാക്കാനുള്ള നീക്കം നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം കവർന്നെടുക്കാനുള്ള ഒരുക്കമാണെന്ന്‌ മുതിർന്ന ശാസ്‌ത്രജ്ഞർ വിലയിരുത്തി. സർക്കാർ ഫണ്ട്‌ നൽകുന്ന സ്ഥാപനങ്ങൾ എന്ത്‌ അവാർഡുകൾ നൽകണമെന്നത്‌ സർക്കാർതന്നെ തീരുമാനിക്കും എന്നാണ്‌ പറഞ്ഞുവയ്‌ക്കുന്നത്‌. രാജ്യത്തെ മൂന്നാമത്തെ സയൻസ് അക്കാദമിയായ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന് സമാനമായ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അവാർഡുകളൊന്നുമില്ലെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പിന് (ഡിഎസ്‌ടി) തിരികെ കത്തെഴുതിയതായി അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article