200 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ പുരുഷ താരമെന്ന നേട്ടത്തോടെ ഫുട്‌ബോളില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഐസ്‌ലന്‍ഡിനെതിരായ മത്സരത്തോടെയാണ് ഈ നേട്ടം പോര്‍ച്ചുഗല്‍ താരത്തിന്റെ പേരിലായത്. കുവൈത്ത് താരം ബാദര്‍ അല്‍ മുതവയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. ഐസിസി പ്രതിരോധത്തില്‍ മത്സരത്തില്‍ 89-ാം മിനിറ്റില്‍ ഗോള്‍ നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചു.
യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിലാണ് പോര്‍ച്ചുഗല്‍ ഐസ്‌ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്ത്. 197ാം മത്സരം കളിച്ച് പുരുഷ ഫുട്‌ബോള്‍ ചരിത്രത്തില്‍ കൂടുതല്‍ മത്സരങ്ങളിലിറങ്ങിയ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ നേരത്തേ സ്വന്തമാക്കിയിരുന്നു.
രാജ്യാന്തര ഫുട്‌ബോളില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടവും റൊണാള്‍ഡോയുടെ പേരിലാണ്. 123 ഗോളുകളാണ് പോര്‍ച്ചുഗലിനായി താരം സ്വന്തമാക്കിയിട്ടുള്ളത്
200 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ പുരുഷ താരം എന്ന ഗിന്നസ് റെക്കോര്‍ഡ് നേട്ടവുമായി റൊണാള്‍ഡോ
