തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ 49ാം ജന്മദിനത്തോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികള്‍ പൂര്‍ത്തിയാക്കിയ സംഘടന, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യും.
വിജയ് ജന്മദിനമായ ആയ ജൂണ്‍ 22 ന് തിരുവനന്തപുരം തൈക്കാട് അമ്മയുംകുഞ്ഞും ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണമോതിരം സമ്മാനിക്കും. കൂടാതെ ചികിത്സക്കിടെ മരിച്ച സഹീബ് എന്ന കുട്ടിയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായവും നല്‍കും.
30 ദിവസം കൊണ്ട് 49 സേവനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് സംഘാടകരായ വി.ആര്‍. പ്രതീഷ്, നിതിൻ എന്നിവര്‍ അറിയിച്ചു. 2022 ജൂലൈയിലാണ് പ്രിയമൂടൻ നന്പൻസ് രൂപവത്കരിച്ചത്. രക്തദാനം, സൗജന്യ ഭക്ഷണ വിതരണം എന്നിവയും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
വിജയ് ജന്മദിനത്തില്‍ ജനിക്കുന്നവര്‍ക്ക് സ്വര്‍ണമോതിരം സമ്മാനിക്കുമെന്ന് പ്രിയമുടന്‍ നന്‍പന്‍സ് വിജയ് ഫാന്‍സ്
