വാഷിംഗ്ടണ്‍: ടൈറ്റന്‍ മുങ്ങിക്കപ്പലിന്റെ ഓക്‌സിജന്‍ സമയ പരിധി അവസാനിച്ചു. നാല് ദിവസമായി വലിയ തിരച്ചിലാണ് ടൈറ്റനെ കണ്ടെത്താനായി നടത്തുന്നത്.ആകെ 96 മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് ഈ അന്തര്‍വാഹിനിയില്‍ ഉള്ളത്. എന്നാല്‍ എവിടെയാണ് ഇവ ഉള്ളതെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
അതേസമയം അന്തര്‍വാഹിനിയിലുള്ള അഞ്ച് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ച് കൊണ്ടിരിക്കുകയാണ്. ഇ്ന്ന് രാവിലെയോടെ ഓക്‌സിജന്‍ തീരുമെന്ന്് നേരത്തെ അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തിരച്ചില്‍ തുടരാന്‍ സംഘം തീരുമാനിക്കുകയായിരുന്നു.യുഎസ്-കനേഡിയന്‍ അധികൃതര്‍ ചേര്‍ന്നായിരുന്നു തിരച്ചിലിന് നേതൃത്വം നല്‍കിയത്.
ഫ്രഞ്ച് കപ്പലായ ലാ അറ്റ്‌ലാന്റെ അവരുടെ ആര്‍ഒവികള്‍ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കാനാണ് ശ്രമിക്കുന്നത്. ഏകദേശം 7600 ചതുരശ്ര മൈല്‍ പരന്ന് കിടക്കുന്ന വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തിരച്ചില്‍ നടത്തുക ദുഷ്‌കരമാണ്. സമുദ്രത്തിന്റെ ആഴങ്ങളില്‍ ഇരുട്ടാണ്. ശക്തമായ തണുപ്പും ഇതോടൊപ്പമുണ്ട്. പ്രതികൂല സാഹചര്യത്തിലാണ് തിരച്ചില്‍ നടത്തുന്നത്. യാതൊന്നും സമുദ്രത്തിനടിയില്‍ കാണാന്‍ നമുക്ക് സാധിക്കില്ലെന്ന് ടൈറ്റാനിക് വിദഗ്ധന്‍ ടിം മാള്‍ട്ടിന്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.
അതേസമയം വേണ്ടത്ര സുരക്ഷയില്ലാതെയാണ് അന്തര്‍വാഹിനി യാത്ര തുടങ്ങിയതെന്ന ആരോപണവും ശക്തമാണ്.ആമസോണില്‍ നിന്ന് വെറും 3757 രൂപയ്ക്ക് വാങ്ങിയ വീഡിയോ ഗെയിം കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് ഈ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നതെന്ന ആരോപണവും ശക്തമാണമ്. ഇതിന്റെ വീഡിയോയും നേരത്തെ പറത്തുവന്നിരുന്നു.കഴിഞ്ഞ ദിവസം സോനാര്‍ ബോയ് സംവിധാനമുപയോഗിച്ച കനേഡിയന്‍ പി-3 വിമാനത്തിന് കടലിനടിയില്‍ നിന്നുള്ള മുഴക്കം ലഭിച്ചിരുന്നു. അതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഓരോ 30 മിനുട്ടിലും ഈ മുഴക്കം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് എവിടെ നിന്നാണ് വരുന്നതെന്ന് മാത്രം വ്യക്തമല്ല. അതേസമയം അന്തര്‍വാഹിനിയില്‍ മൂന്ന് മിനുട്ടോളം ഓക്‌സിജനില്ലാതെ നിന്നാല്‍ മരണത്തിലേക്ക് നയിക്കാം എന്നാണ് എന്‍വയണ്‍മെന്റ്‌സ് ലബോറട്ടി മേധാവി മൈക്ക് ടിപ്ടണ്‍ പറയുന്നത്.
അതേസമയം അന്തര്‍വാഹിനിയില്‍ ഉള്ളവര്‍ പതറി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുമ്ബോള്‍ കൂടുതലായി ഓക്‌സിജന്‍ ഉപയോഗം വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിലൂടെ വേഗത്തില്‍ ഓക്‌സിജന്‍ തീരാനുള്ള സാധ്യതയുമുണ്ട്. അന്തര്‍വാഹിനിയിലെ ഫില്‍റ്ററേഷന്‍ സംവിധാനം തകരാറിലാവുകയോ, അതിലേക്കുള്ള വൈദ്യുതി നിലയ്ക്കുകയോ ചെയ്താല്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് വിഷാംശം യാത്രക്കാര്‍ക്ക് ഏല്‍ക്കാനും സാധ്യതയുണ്ടെന്ന് ടിപ്ടണ്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രക്കാര്‍ക്ക് എത്ര നേരം ഇതിനുള്ളില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും കൃത്യമായ ഉത്തരവുമില്ല.
96 മണിക്കൂര്‍ ഓക്‌സിജന്‍ സമയപരിധി കഴിഞ്ഞു, അന്തര്‍വാഹിനിയെ കണ്ടെത്താനായില്ല, പ്രതീക്ഷ അവസാനിച്ചു
