കാൻസര്‍ ചികിത്സയ്ക്കുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതില്‍ പതിറ്റാണ്ടുകളുടെ ക്ഷമയോടെയുള്ള ഗവേഷണത്തിന്റെ ചരിത്രമുണ്ട്.കാന്‍സര്‍ പ്രതിരോധിക്കാനുള്ള വാക്സിനുകളുടെ കാര്യത്തിലും സമാനമായ ഗവേഷണബുദ്ധിയുണ്ട്. കരളിനെ ബാധിക്കുന്ന കാൻസര്‍ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിനും, സെര്‍വിക്കല്‍ കാൻസര്‍ തടയുന്നതിനുള്ള എച്ച് പി വി വാക്സിനും കണ്ടെത്തിയത് ശാസ്ത്രലോകത്തിന് പുത്തനുണര്‍വാണ് നല്‍കിയത്.
എന്നാല്‍ കാൻസര്‍ ഗവേഷണം പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാൻസര്‍ ചികിത്സയ്ക്കായുള്ള വാക്‌സിനുകള്‍ വിപണിയിലെത്തും
രോഗത്തെ മുഴുവനായും തടയുന്ന വാക്സിനുകളല്ല ഇത്. പകരം കാൻസര്‍ മുഴകള്‍ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്സിനുകളായിരിക്കും.രോഗത്തെ മുഴുവനായും തടയുന്ന വാക്സിനുകളല്ല ഇത്. പകരം കാൻസര്‍ മുഴകള്‍ ചുരുങ്ങുന്നതിനും പിന്നീട് വരുന്നത് തടയുന്നതിനുമുള്ള വാക്സിനുകളായിരിക്കും. സ്‌തനാര്‍ബുദം, ശ്വാസകോശ കാൻസര്‍, ത്വക്ക് കാൻസറായ മെലനോമ, പാൻക്രിയാറ്റിക് കാൻസര്‍ എന്നിവയെ തടയുന്നതിലും നിര്‍ണായകമാണ് ഈ പരീക്ഷണ ഫലങ്ങള്‍.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് പിടി കൊടുക്കാതെ കാൻസര്‍ കോശങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ക്യാൻസര്‍ കോശങ്ങള്‍ കാര്‍ന്നുതിന്നുന്ന ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വീണ്ടെടുക്കുകയാണ് ഈ കാൻസര്‍ വാക്സിനുകളുടെ ദൗത്യം. എംആര്‍എൻഎ വാക്സിനുകളും ഇതില്‍പ്പെടുന്നു. ക്യാൻസര്‍ വാക്സിനുകള്‍ക്കായാണ് ആദ്യം എം ആര്‍ എൻ എ വാക്സിനുകള്‍ വികസിപ്പിച്ചതെങ്കിലും ആദ്യമായി ഉപയോഗിച്ചത് കോവിഡ് 19 നായുള്ള വാക്സിനുകളിലാണ്. വാക്സിൻ ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ പല കടമ്ബകളുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് ‘ടി’ സെല്ലുകള്‍ (T cells ). കാൻസര്‍ അപകടകാരിയാണെന്ന് ഈ ടി സെല്ലുകളെ പഠിപ്പിക്കുക എന്നതാണ് വാക്സിന്റെ പ്രധാന ധര്‍മം. ഒരു തവണ ഇത് പരിശീലിപ്പിച്ചാല്‍ പിന്നെ ഈ ടി കോശങ്ങള്‍ക്ക് ശരീരത്തില്‍ എവിടെ വേണമെങ്കിലും സഞ്ചരിച്ച് കാൻസറിനെതിരെ പോരാടാനാകും. സജീവമാക്കിയ ടി കോശങ്ങള്‍ രക്തക്കുഴലുകളിലൂടെ സഞ്ചരിച്ച് ശരീരകലകള്‍ക്ക് പുറത്തെത്തുകയും കാൻസര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും.
കാത്‌ലീൻ ജേഡ് എന്ന 50 കാരി സിയാറ്റിലില്‍ നിന്ന് ലോകം കാണാൻ പുറപ്പെടുന്നതിനു ഒരാഴ്ച മുൻപാണ് സ്തനാര്‍ബുദ ബാധിതയാണെന്നറിയുന്നത്. ലോകം കാണാൻ പോകുന്നതിന് പകരം അവര്‍ മൂന്നാം ഡോസ് പരീക്ഷണ വാക്സിൻ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. അടുത്ത ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷമേ കാത്‌ലീന് ബാധിച്ച കാൻസര്‍ ചുരുങ്ങുമോ എന്നറിയാൻ സാധിക്കുകയുള്ളു.കാന്‍സറിനെതിരായ വാക്സിന്‍ ഗവേഷണം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. പ്രോസ്റ്റേറ്റ് കാൻസര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയ സമയത്താണ് 2010 ല്‍ പ്രൊവെഞ്ജ് എന്ന വാക്സിൻ യു എസ് അംഗീകരിക്കുന്നത്. മൂത്രാശയ കാൻസറിനും മെലാനോമയ്ക്കുമുള്ള വാക്സിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
ആദ്യ കാലങ്ങളില്‍ വാക്സിൻ ഗവേഷണം മന്ദഗതിയിലായിരുന്നു. രോഗപ്രതിരോധ ശേഷി മുഴുവനായും തകരാറിലാകുന്നതിനാല്‍ കാൻസര്‍ ഗവേഷണ രംഗത്ത് വാക്സിനുകള്‍ സജീവമായിരുന്നില്ല. പരാജയപ്പെട്ട പരീക്ഷണങ്ങളാണ് പിന്നീട് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് കാരണമായതെന്ന് പിറ്റ്‌സ്ബെര്‍ഗ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ വാക്സിൻ ഗവേഷക ഒല്‍ജ ഫിൻ പറയുന്നു.
അതിനാല്‍ ഒല്‍ജ കാൻസര്‍ രോഗത്തിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്നു പോകുന്നവരെയാണ് ഗവേഷണങ്ങള്‍ക്കായി പരിഗണിച്ചത്.’ഡക്ടല്‍ കാര്‍സിനോമ ഇൻ സിറ്റു’ എന്നറിയപ്പെടുന്ന അപകട സാധ്യത കുറഞ്ഞ സ്തനാര്‍ബുദമുള്ള സ്ത്രീകളിലാണ് ഒല്‍ജ ഫിനും സംഘവും പരീക്ഷണത്തിന് പദ്ധതിയിടുന്നത്.ഫിലാഡല്‍ഫിയയിലെ പെൻ മെഡിസിനിനിലെ ബാസര്‍ സെന്റര്‍ ഡയറക്ടറായ സൂസൻ ഡോം ചെക്ക് ബിആര്‍സിഎ മ്യൂട്ടേഷനോട് കൂടിയ 28 ആളുകളിലാണ് ഗവേഷണം നടത്തിയത്. ഈ മ്യൂട്ടേഷനോട് കൂടിയവരില്‍ സ്തനാര്‍ബുദവും അണ്ഡാശയ കാൻസറും വരാനുള്ള സാധ്യത ഏറെയാണ്. ഈ കാൻസര്‍ കോശങ്ങള്‍ ശരീരത്തില്‍ വ്യാപകമാകുന്നതിന് മുൻപ് തന്നെ അവയെ നശിപ്പിക്കുക എന്നതാണ് ഗവേഷണത്തിലൂടെ സൂസൻ ലക്ഷ്യമിട്ടത്.
മൊഡേണ, മെര്‍ക്ക് തുടങ്ങിയ മരുന്ന് നിര്‍മ്മാതാക്കള്‍ ത്വക് കാൻസറിനുള്ള എംആര്‍എന്‍എ വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഓരോ കാൻസര്‍ കോശങ്ങള്‍ക്കും സംഭവിക്കുന്ന മ്യൂട്ടേഷനുകള്‍ക്കനുസരിച്ച് വെവ്വേറെ വാക്സിനുകള്‍ ഈ വര്‍ഷം തന്നെ നിര്‍മ്മിക്കാനാണ് കമ്ബനികളുടെ പദ്ധതി.ഓരോ കാൻസറിനും അനുസൃതമായി വാക്സിനുകള്‍ വികസിപ്പിച്ചില്ലെങ്കില്‍ കോവിഡ് വാക്‌സിനുകള്‍ പോലെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയും വിദഗ്‌ധര്‍ പങ്ക് വയ്ക്കുന്നു. യു ഡബ്ള്യു മെഡിസിൻ എന്ന കമ്ബനി സ്തനാര്‍ബുദം, ശ്വാസകോശ കാൻസര്‍, അണ്ഡാശയ കാൻസര്‍ തുടങ്ങിയവയ്ക്ക് എതിരെയുള്ള വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.
അണ്ഡാശയ കാൻസര്‍ ബാധിച്ച ജാമി ക്രസ് 11 വര്‍ഷം മുൻപാണ് വാക്സിൻ സ്വീകരിച്ചത്. 34ാം വയസില്‍ അണ്ഡാശയ കാൻസര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ ജാമി മരണത്തിന് കീഴടങ്ങുമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ ഇന്ന് 50ാം വയസ്സില്‍ ജാമിക്ക് കാൻസറിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല എന്നത് ശാസ്ത്രജ്ഞര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ പ്രതീക്ഷയും പ്രേരണയും നല്‍കുന്നുണ്ട്.
പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കാന്‍സര്‍ വാക്സിന്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വിപണിയിലേക്ക്
