എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 5 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍റ് പോരാട്ടത്തോടെയാണ് തുടക്കമാവുക.ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് ലോകകപ്പ് നടത്തുന്നത്. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക. 8 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ 2 ടീമുകള്‍ക്കായി യോഗ്യത മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.10 ടീമുകള്‍ എല്ലാ ടീമുമായി ഏറ്റുമുട്ടും. മുന്നിലെത്തുന്ന നാലു ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. ആതിഥേയരായ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍റ്, ഇംഗ്ലണ്ട് ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. സിംബാബ്വേ, ശ്രീലങ്ക, നെതര്‍ലണ്ട്, ഒമാന്‍, വിന്‍ഡീസ്, സ്കോട്ടലന്‍റ് തുടങ്ങിയ ടീമുകളാണ് യോഗ്യതക്കായി കളിക്കുന്നത്.
2023 ലോകകപ്പിലെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഫൈനല്‍ പോരാട്ടം നവംബര്‍ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍
