31 C
Trivandrum
Monday, September 25, 2023

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു.

Must read

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചു.ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നു. ഒരാഴ്ച മുമ്ബ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില.

ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി എന്നുതന്നെ പറയാം.രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തക്കാളി വില ഇരട്ടിയായി. ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തക്കാളി ഉത്പാദനം കുറഞ്ഞു. ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നാണ് പല സംസ്ഥാനങ്ങള്‍ക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയില്‍ നിലത്ത് പടര്‍ത്തിയിരുന്ന തക്കാളിച്ചെടികള്‍ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികള്‍ മാത്രം അതിജീവിച്ചു എന്ന് കര്‍ഷകര്‍ പറയുന്നു.

തക്കാളിയുടെ വില മെയ് മാസത്തില്‍ കുറഞ്ഞത് കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കാൻ മതിയായ ഘടകമായിരുന്നു. ഇത് മോശമായ ഉല്‍പാദനത്തിന് കാരണമായി. ഉദാഹരണത്തിന് വില ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കീടനാശിനികള്‍ തളിക്കുകയോ വളങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വര്‍ദ്ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വില ലഭിച്ച പയര്‍ കൃഷിയിലേക്ക് ഭൂരിഭാഗം കര്‍ഷകരും മാറിയതിനാല്‍ കഴിഞ്ഞ വര്‍ഷം തക്കാളിയുടെ വിത്ത് കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article