27 C
Trivandrum
Wednesday, October 4, 2023

െറസ്റ്റ് ഹൗസ് നവീകരണം അടുത്ത ഘട്ടത്തിലേക്ക് : ഫോര്‍ട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി

Must read

സംസ്ഥാനത്തെ പൊതുമരാമത്ത് െറസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്.പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും െറസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാന്‍ വകുപ്പ് 1.45 കോടി രൂപ അനുവദിച്ചു.

ഫോര്‍ട്ട് കൊച്ചി ബീച്ചിന് സമീപത്താണ് െറസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള രണ്ട് കെട്ടിടങ്ങളും നവീകരിക്കാനാണ് തീരുമാനം. 1962 ലും 2006 ലും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ആകര്‍ഷകമാക്കും. തനിമ നഷ്ടപ്പെടാതെ െറസ്റ്റ് ഹൗസുകള്‍ നവീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.2021 ജൂണ്‍ മാസത്തില്‍ ഫോര്‍ട്ട് കൊച്ചി സന്ദര്‍ശനവേളയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് െറസ്റ്റ് ഹൗസിലുമെത്തിയിരുന്നു. െറസ്റ്റ് ഹൗസ് നവീകരിക്കുമെന്ന് അന്ന് തന്നെ മന്ത്രി ഉറപ്പുനല്‍കിയതാണ്. ഫോര്‍ട്ട് കൊച്ചിയെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട് ജില്ലയിലെ തൃത്താല, വയനാട് ജില്ലയിലെ മേപ്പാടി, കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ റസ്റ്റ് ഹൗസുകള്‍ കൂടി നവീകരിക്കാന്‍ തീരുമാനമായി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ് , വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളില്‍ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഇവ ഉടന്‍ തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നത്.

2021 നവംബര്‍ 1 നാണ് കേരളത്തിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് െറസ്റ്റ് ഹൗസുകളായി മാറുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ െറസ്ററ് ഹൗസ് മുറികള്‍ ജനങ്ങള്‍ക്ക് കൂടി എളുപ്പത്തില്‍ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഒന്നരവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ തന്നെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥലമായി െറസ്റ്റ് ഹൗസുകള്‍ മാറി. ഇതിലൂടെ സര്‍ക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു.ഇതോടനുബന്ധിച്ച്‌ റസ്റ്റ്ഹൗസുകള്‍ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article