ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപ തിയതി പ്രഖ്യാപിച്ച് ഐഎസ്‌ആര്‍ഒ. ജൂലായ് 13ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വിക്ഷേപണം.ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഏറ്റവും സുപ്രധാന മിഷനായി കാണുന്നതാണ് ചാന്ദ്രയാന്‍ 3. ചന്ദ്രനിലേക്ക് ഇന്ത്യ അയക്കാന്‍ പോകുന്ന മൂന്നാമത്തെ ദൗത്യമാണിത്. നാല് വര്‍ഷം മുമ്ബ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിരുന്നു.
ഇതേ തുടര്‍ന്ന് പര്യടനത്തിന് സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം നേരത്തെ പലതവണ നീട്ടിവെക്കപ്പെട്ടതാണ്. ജിഎസ്‌എല്‍വി മൂര്‍ക്ക് മൂന്നിന്റെ ചിറകിലേറിയാണ് ചാന്ദ്രയാന്‍ മൂന്നാം ദൗത്യം യാത്രയാവുക.ചാന്ദ്രയാന്‍ 2 ഐഎസ്‌ആര്‍ഒ വലിയ പ്രതീക്ഷകളുമായി വിക്ഷേപിച്ചതായിരുന്നു. ചന്ദ്രനെ വലംവെക്കാന്‍ ഇവയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ഹാര്‍ഡ് ലാന്‍ഡ് ചെയ്യേണ്ടി വന്നതിലൂടെ റോവറിനെ പ്ലാന്‍ ചെയ്തത് പോലെ വിന്യസിക്കാനായില്ല. ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതിന് മുമ്ബുള്ള ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു ഇത്.
അതേസമയം ഐഎസ്‌ആര്‍ഒ അധികൃതര്‍ ചാന്ദ്രയാന്‍ മൂന്നിന്റെ കാര്യത്തില്‍ വലിയ ശുഭാപ്തി വിശ്വാസത്തിലാണ്. ഇത് വിജയകരമാകുമെന്നാണ് അവര്‍ പറയുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. തുടര്‍ന്ന് റോബോട്ടിക് റോവറിന്റെ സഹായത്തോടെ പര്യവേഷണം നടത്തുന്നതാണ് അടുത്ത ഘട്ടം.
ചാന്ദ്രയാന്‍ 3 ജൂലായ് 13ന് വിക്ഷേപിക്കും
