തേജസ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. താരത്തെ ഐ എസ് എല്ലിലെ പുതിയ ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി സ്വന്തമാക്കി.മൂന്ന് വര്‍ഷത്തെ കരാറില്‍ തേജസ് ഒപ്പുവെച്ചതായാണ് വിവരങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ തേജസ് കൃഷ്ണയെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലേക്ക് പ്രൊമോട്ട് ചെയ്തിരുന്നു. സെന്റര്‍ ബാക്കായ തേജസ് വേഴ്സറ്റൈല്‍ താരമാണ്.
കളിച്ച വിവിധ ഏജ് കേറ്റഗറിയിലും കയ്യടി വാങ്ങിയിട്ടുള്ള തേജസ് മുമ്ബ് ലൂക്ക സോക്കര്‍ ക്ലബ്, ബാസ്കോ ഒതുക്കുങ്ങല്‍, ഓസോണ്‍ എഫ്‌സി ബെംഗളൂരു, പ്രോഡിജി സ്‌പോര്‍ട്‌സ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഗോള്‍ സ്‌കോറിംഗ് കഴിവുള്ള ഡിഫൻഡര്‍ ആണ് തേജസ്.
യുവതാരം തേജസ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
