Connect with us

NEWS

മോദിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്, വിവാദ നിര്‍ദേശവുമായി ഡല്‍ഹി സര്‍വ്വകലാശാല

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡെല്‍ഹി സര്‍വ്വകലാശാല.നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദേശമുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

കറുത്ത വസ്ത്രം പാടില്ല.പരമാവധി വിദ്യാര്‍ത്ഥികള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പാക്കാന്‍ അറ്റന്‍ഡന്‍സ് അധികം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. 5 അറ്റന്‍ഡന്‍സ് നല്‍കുമെന്നാണ് രസതന്ത്ര വിഭാഗം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. കറുത്ത വസ്ത്രം അനുവദിക്കില്ലെന്ന നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംധടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

NEWS

പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ

Published

on

ആമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.

പ്രതിക്കൊപ്പം പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലിൽ പകർത്തിയ നാലുപേരെ പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ നൽകാത്തതിനെത്തുടർന്ന് പ്രതികൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു.

മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഷീറ്റ് വാങ്ങാൻ സ്കൂളിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും നാലു യുവാക്കളും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി

പീഡിപ്പിക്കുകയായിരുന്നു. വേനലവധിക്കായി സ്കൂൾ അടച്ച സമയത്താണ് അതിക്രമം നടന്നത്. ഇത് നാലു പുരുഷൻമാർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു‌. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കൾ പണം നൽകിയില്ല.

തുടർന്ന് പ്രതികൾ വാട്ട്സാപ്പ് വഴി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Continue Reading

KERALA

സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.

സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.

വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

Continue Reading

NEWS

നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ

Published

on

മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.

ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.

പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച്‌ കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.

അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.

Continue Reading

Latest

LOCAL NEWS22 hours ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ്...

LOCAL NEWS22 hours ago

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു

ആലപ്പുഴ : ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര...

NEWS2 days ago

പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ

ആമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയിൽ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് ഏലൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം...

LOCAL NEWS2 days ago

ആറ്റിങ്ങൽ ആലംകോട് ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി, രണ്ടാം പ്രതിയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി...

KERALA2 days ago

പ്ലസ് വൺ പ്രവേശനം: അപേക്ഷാ സമർപ്പണം നാളെ കൂടി അവസരം

തിരുവനന്തപുരം : പ്ലസ്‌വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്നലെ അപേക്ഷ സമർപ്പിച്ചത് 4.15 ലക്ഷം വിദ്യാർത്ഥികൾ. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഏറ്റവും കൂടുതൽ...

KERALA2 days ago

അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു ; മോഹൻലാലും മാറുമെന്ന് സൂചന

കൊച്ചി : അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം...

LOCAL NEWS3 days ago

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ്...

NATIONAL3 days ago

പ്രധാനമന്ത്രിക്ക് വധഭീഷണി; സന്ദേശമെത്തിയത് ചെന്നൈ എൻഐഎ ഓഫീസിലേക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്....

LOCAL NEWS3 days ago

വർക്കല പാപനാശം കുന്ന് ഇടിഞ്ഞു

വർക്കല : വർക്കല ഹെലിപ്പാട് ഭാഗത്തെ കുന്ന് ആണ് വലിയ അളവിൽ ഇടിഞ്ഞത്.രാവിലെ 9 മണിയോടെ ആണ് കുന്ന് ഇടിഞ്ഞത്. സന്ദർശകർക്ക് കടൽ കാഴ്ചകൾ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി...

KERALA4 days ago

ചക്രവാത്ര ചുഴിയുടെ സ്വാധീനം, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ, മധ്യ...

Trending