26 C
Trivandrum
Tuesday, October 3, 2023

കമ്ബനി ലോഗോ ദുരുപയോഗിച്ചു, കോണ്‍ഗ്രസിനെതിരെ നിയമനടപടിക്ക് ഫോണ്‍പേ

Must read

മധ്യപ്രദേശ് കോണ്‍ഗ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഫോണ്‍പേ. കമ്ബനിയുടെ ലോഗോ തങ്ങളുടെ അനുവാദമില്ലാതെ രാഷ്ട്രീയപോസ്റ്ററുകളില്‍ ഉപയോഗിച്ചതിന്റെ പേരിലാണ് നിയമനടപടി.കര്‍ണാടകയില്‍ പയറ്റിയ 50% കമ്മീഷൻ സര്‍ക്കാര്‍ പ്രചാരണമാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും പുറത്തെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്വാളിയോര്‍ നഗരത്തിന്റെ പല ഭാഗങ്ങളില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പടം ഉള്‍പ്പെട്ട പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പതിച്ചിരുന്നു. ഇതിലാണ് ഫോണ്‍പേയുടെ ലോഗോ പൊതുജനത്തിന് വ്യക്തമായി കാണാവുന്ന രീതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ഫോണ്‍പേ നിയമനടപടിക്ക് ഒരുങ്ങുന്നത്.ഫോണ്‍പേയുടെ ലോഗോ ദുരുപയോഗം ചെയ്തതിനാണ് നടപടിയെന്നാണ് കമ്ബനി വിശദീകരണം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ലോഗോ ദുരുപയോഗം കമ്ബനി ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് അടുത്തിരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുമെന്നും കമ്ബനിക്ക് അത്തരത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും അനുഭാവമില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തിന്റെ ഗൗരവത്തെ സംബന്ധിച്ച്‌ കോണ്‍ഗ്രസ് പാര്‍ട്ടിയോട് സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ അധികൃതര്‍ ഉടൻ പോസ്റ്ററുകള്‍ നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article