കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും.ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായി സംവദിക്കും. ഇന്ന് മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ഗാന്ധി നാളെയാണ് മടങ്ങുക
രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ ബി.ജെ.പി പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്.
രാഹുലിനെ വിമര്‍ശിക്കുന്നവര്‍ ആദ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും
