തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.നാളെ (ജൂണ്‍ 30) ഉച്ചക്ക് 2.30 ന് പൂജപ്പുര മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഡോ. ശശിതരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ.പി.എം എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നൂറ് ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തിയാണ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഗവണ്‍മെന്റ് ആയൂര്‍വേദ മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിക്കും
