വടക്കൻ പറവൂരില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇന്നുച്ചയ്ക്ക് മൂന്നുമണിയോടെ ദേശീയ പാതയില്‍ പറവൂര്‍ ചിറ്റാറ്റുക്കര ആലുമാവിലാണ് അപകടം നടന്നത്.എറണാകുളത്തുനിന്ന് കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും കൊടുങ്ങല്ലൂരില്‍ നിന്ന് പറവൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. 19 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒൻപത് പേരെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും 12 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ എസ് ആര്‍ ടി സി കണ്ടക്‌ടറെയും ഡ്രൈവറെയും കളമശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വടക്കന്‍ പറവൂരില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 19 യാത്രക്കാര്‍ക്ക് പരിക്ക്
