മാരകമായ എന്തെങ്കിലും അസുഖം വന്നാല്‍ ജീവിതം ആശുപത്രിയില്‍ നിന്ന് തിരിച്ചുകിട്ടിയാലും ബില്ല് കേട്ടാല്‍ രാജിയുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവന്‍ നിലക്കുന്നതാണ് നിലവിലെ അവസ്ഥ.അത് ചോദ്യംചെയ്യാനോ നിയന്ത്രിക്കാനോ കഴിയാതെ ഭരണ സംവിധാനങ്ങളും. കൊല്ലം ഷാ എന്ന സിനിമ സീരിയല്‍ നടനും കുടുംബത്തിനും ആ വേവലാതികളില്ലാതെ പുറത്തുപോകാം കാരണം മമ്മുട്ടി ഇടപെട്ടപ്പോള്‍ താരത്തിന്റെ ശസ്ത്രക്രിയ ചിലവ് വേണ്ടെന്നു വെച്ചിരിക്കുകയാണ് ആശുപത്രി..
സീരിയല്‍ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയില്‍ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. മനോജ് ആണ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് മനോജിനെ ഫോണില്‍ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നത്രേ മനോജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം ‘മനോജേ’ എന്ന് വിളിച്ചു, ഞാന്‍ മറുപടി പറയാന്‍ കഴിയാതെ നില്‍ക്കുകയാണ്. “മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാന്‍ ആശുപത്രിയില്‍ വിളിച്ചു പറയാം. വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്തു തരും”.-മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയില്‍ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവന്‍ സൗജന്യമായി.ജീവിതത്തില്‍ ആദ്യമായി ഈ സിംഹത്തിന്റെ കോള്‍ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹം തന്നെയാണ്. ഷാ ഇക്കയുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയില്‍ നടന്നു. അദ്ദേഹത്തിനു വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണം മനോജ് പറയുന്നു.FC
സീരിയല്‍ നടന്‍ കൊല്ലം ഷാക്ക് ഹൃദയശാസ്ത്രക്രിയ.. മമ്മുട്ടി ഇടപെട്ടപ്പോള്‍ സൗജന്യമായി.. ജീവന്‍ തിരിച്ചുകിട്ടി..
