NEWS
കനത്ത ആഘാതമേകി വനനശീകരണം; അപൂര്‍വ്വയിനം ‘പുള്ളിപ്പുലി തവള’കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രജ്ഞര്‍
![](https://ikerala.in/wp-content/uploads/2023/07/Screenshot_2023-07-01-20-09-42-98_680d03679600f7af0b4c700c6b270fe7.jpg)
വംശനാശ ഭീഷണി നേരിടുന്ന സാന്താ ഫെ തവളകളുടെ ജീവിത രീതികള്‍ വെളിപ്പെടുത്തി അര്‍ജന്റീനയിലെ ശാസ്ത്രജ്ഞര്‍. ഇണചേരല്‍ സാധാരണ തവളകളില്‍ നിന്ന് വ്യത്യസ്തമായി.മണ്ണിനടിയില്‍ നിന്ന് ടാഡ്പോളുകള്‍ കണ്ടെത്തി വിദഗ്ധര്‍
ലോകത്തിലെ വരണ്ട വനമേഖലയായ ഡ്രൈ ചാക്കോയിലെ (Dry chaco) ആവാസ വ്യവസ്ഥ സാന്താ ഫെ (Santa Fe) തവളകള്‍ക്ക് ഭീഷണിയാണെന്ന് അര്‍ജന്റീനിയന്‍ ശാസ്ത്രജ്ഞര്‍. നിലവില്‍ വംശനാശ ഭീഷണി നേരിടുന്ന സാന്താ ഫെ തവളകള്‍ക്ക് ഡ്രൈ ചാക്കോയിലെ അത്യുഷ്ണം വെല്ലുവിളിയാകുന്നുണ്ടെന്നും പഠനം. വരണ്ടവനമായ ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
വംശനാശ ഭീഷണി നേരിടുന്ന ഇവയ്ക്ക് സംരക്ഷണം ഒരുക്കാനുള്ള പരിശ്രമത്തിലാണ് അര്‍ജന്റീനയിലെ ഒരുക്കൂട്ടം ശാസ്ത്രജ്ഞര്‍. തവളകള്‍ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കുന്നതിന് മുന്നോടിയായി ശാസ്ത്രജ്ഞര്‍ തവളകളെ കുറിച്ച് പഠനം നടത്തി. മേഖലയിലെ അമിതചൂട് കാരണം തവളകള്‍ എപ്പോഴും മണ്ണിനടിയിലാണെന്നും രാത്രിയില്‍ ഇണചേരാന്‍ മാത്രമാണ് തവളകള്‍ പുറത്തുവരുന്നതെന്നും സംഘം കണ്ടെത്തി. മണ്ണിനടിയില്‍ കഴിയുന്ന ഇവയെ നിരീക്ഷിക്കുന്നതിന് സംഘം മണ്ണ് കുഴിച്ച് പഠനങ്ങള്‍ നടത്തി. ഇതോടെ, തവളകളുടെ ടാഡ്പോളുകള്‍ (Baby Frog) കണ്ടെത്തി. ആദ്യമായാണ് ഈ ഇനത്തിന്റെ ടാഡ്പോളുകള്‍ കണ്ടെത്തുന്നത്. സാന്താ ഫെ തവളകളെ കുറിച്ച് പഠനം നടത്താന്‍ ഇതുവരെയുള്ള തങ്ങളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍, വംശനാശ ഭീഷണി നേരിടുന്ന ഈ അപൂര്‍വ്വ ജീവികളെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് സാന്താ ഫെ, തവള സംരക്ഷണ പദ്ധതിയുടെ തലവനും ബ്യൂണസ് അയേഴ്സില്‍ നിന്നുള്ള ശാസ്ത്രജ്ഞനുമായ ഐസിസ് ഇബാനെസ് പറഞ്ഞു.
ഭൂമിയില്‍ കാണുന്ന അപൂര്‍വ്വയിനം തവളകളാണ് സാന്താ ഫെ ഫ്രോഗ്സ് അഥവാ ലെപ്ടോഡാക്റ്റൈലസ് ലാറ്റിസെപ്സ് (പുള്ളിപ്പുലി തവള). പുള്ളിപ്പുലിയുടേത് പോലുള്ള നിറമായത് കൊണ്ടാണ് ഇതിനെ പുള്ളിപ്പുലി തവളയെന്ന് അറിയപ്പെടുന്നത്. ഒരു നൂറ്റാണ്ട് മുമ്ബാണ് ആദ്യമായി ഈ തവളകളെ കണ്ടെത്തിയത്. കണ്ടെത്തിയിട്ട് ഒരു നൂറ്റാണ്ട് ആയെങ്കിലും ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രത്തിന് ഏറെക്കുറെ അജ്ഞാതമാണ്. അര്‍ജന്റീന, ബൊളീവിയ, പരാഗ്വേ എന്നിവിടങ്ങളിലാണ് ഈ തവളയെ കണ്ടെത്തിയത്. അപൂര്‍വ്വമായ ഈ തവളകളെ കുറിച്ച് പഠനം നടത്താന്‍ ശാസ്ത്രജ്ഞ സംഘം മേഖലയില്‍ ഉടനീളം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ തവളകളെ പോലെ കുളത്തില്‍ നിന്നോ ചതുപ്പ് നിലങ്ങളില്‍ നിന്നോ ഉറക്കെ ശബ്ദമുയര്‍ത്തി ഇണയെ ആകര്‍ഷിക്കുന്ന പതിവ് ഈ തവളകള്‍ക്കില്ല. കാരണം പകലിലെ അമിത ചൂട് കാരണം ഇവ മുഴുവന്‍ സമയവും മണ്ണിനടിയിലാകും. രാത്രിയില്‍ മാത്രം പുറത്തുവരുന്ന ഇവ ഇണ ചേരുകയാണ് പതിവെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
മേഖലയില്‍ മണിക്കൂറുകളോളം സമയം ചെലവഴിച്ചിട്ടാണ് ശാസ്ത്രജ്ഞര്‍ക്ക് തവളയുടെ മുട്ടയും ടാഡ്പോളുകളും കണ്ടെത്താന്‍ കഴിഞ്ഞത്. ഇവയുടെ സാന്നിധ്യം കണ്ടെത്തിയ വനമേഖലയില്‍ അവയ്ക്ക് സംരക്ഷിക്കണമൊരുക്കാന്‍ അതിന്റെ പ്രജനന സ്വഭാവം മനസിലാക്കുക എന്നതാണ് പ്രാരംഭ നടപടി. വംശനാശ ഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളെ പോലെ ഇവയ്ക്ക് സംരക്ഷണം ഒരുക്കേണ്ടതുണ്ടെന്നും ഡ്രൈ ചാക്കോയിലെ ജൈവ വൈവിധ്യത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഗവേഷകയായ കാമില ഡച്ച് പറഞ്ഞു.
ആമസോണ്‍ കാടുകളെ പോലെ അപൂര്‍വ്വ മേഖലയാണെങ്കിലും അതിന്റെ അത്രയും ഇത് ജനശ്രദ്ധയാകര്‍ഷിച്ചിട്ടില്ലെന്നതാണ് വാസ്തവം. മേഖലയിലെ ഇത്തരം കഠിനമായ സാഹചര്യത്തിലും ഇവിടെ നിരവധി അപൂര്‍വ്വയിനം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും കാണപ്പെടുന്നുണ്ട്. അവിശ്വസനീയമാം വിധമുള്ള ജൈവ വൈവിധ്യമുള്ള ഒരു വരണ്ട വനമാണിതെന്ന് ഗവേഷകയായ ഗബ്രിയേല അഗോസ്റ്റിനി പറഞ്ഞു.
KERALA
സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
![](https://ikerala.in/wp-content/uploads/2024/07/IMG-20240727-WA0004.jpg)
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.
കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടെ റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്
KERALA
കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു
![](https://ikerala.in/wp-content/uploads/2024/07/IMG-20240726-WA0018.jpg)
കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
KERALA
മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും
![](https://ikerala.in/wp-content/uploads/2024/07/IMG-20240726-WA0013.jpg)
തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS12 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS1 year ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS12 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
-
NEWS10 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
You must be logged in to post a comment Login