പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് തുടങ്ങും. ഓഗസ്റ്റ് 11 വരെ സമ്മേളനം തുടരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.സെഷനില്‍ ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ നടത്തണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം തീരുമാനമെടുത്ത സമയത്ത് നടക്കുന്ന സമ്മേളനം കൊടുങ്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനായി പ്രധാനമന്ത്രി മോദി ശക്തമായി രംഗത്തെത്തിയ സമയം കൂടിയാണിത്.
മണ്‍സൂണ്‍ സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കുമെന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. മെയ് 28ന് മോദിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
23 ദിവസങ്ങള്‍ നീളുന്ന സമ്മേളനത്തില്‍ 17 സിറ്റിംഗുകള്‍ ഉണ്ടായിരിക്കുമെന്നും കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തു. ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ഓര്‍ഡിനൻസിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.സേവനപരമായ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ നിയമനിര്‍മ്മാണവും ഭരണപരവുമായ നിയന്ത്രണം നല്‍കിയ സുപ്രീം കോടതി വിധിയെ അസാധുവാക്കുന്നതാണ് ഓര്‍ഡിനൻസ്.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷൻ ബില്ലും സഭയില്‍ അവതരിപ്പിച്ചേക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ രാജ്യത്തിന്റെ ഗവേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഫണ്ടിംഗ് ഏജൻസിയായിരിക്കും നിര്‍ദ്ദിഷ്ട ഫൗണ്ടേഷൻ.
പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് തുടങ്ങും
