27 C
Trivandrum
Friday, September 22, 2023

ഡെങ്കിപ്പനി; സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകള്‍, കൊല്ലത്തും കോഴിക്കോടും 20 മേഖലകള്‍

Must read

സംസ്ഥാനത്തു 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ കണ്ടെത്തി. ആരോഗ്യ വകുപ്പാണ് ഹോട്സ്പോട്ടുകള്‍ കണ്ടെത്തിയത്.കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ഗ്ഗേശം നല്‍കി.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പനലൂര്‍, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങളാണ് ഹോട്സ്പോട്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്ബ്ര അടക്കമുള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകള്‍. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 86 പേരാണ് പകര്‍ച്ചപ്പനിയെ തുടര്‍ന്നു മരിച്ചത്.

തിരുവനന്തപുരത്ത് മാണിക്കല്‍, പാങ്ങപ്പാറ, കിളിമാനൂര്‍, മംഗലപുരം ഉള്‍പ്പെടെ 12 ഇടങ്ങളാണ് പനി മേഖല. പത്തനംതിട്ട ടൗണും സീതത്തോടും കോന്നിയും കടമ്ബനാടും മല്ലപ്പള്ളിയും ഉള്‍പ്പെടെ 12 സ്ഥലങ്ങളാണ് പത്തനംതിട്ട ജില്ലയിലും. ഇടുക്കിയില്‍ വണ്ണപ്പുറവും മുട്ടവും കരിമണ്ണൂരും പുറപ്പുഴയും ഡെങ്കിപ്പനി ബാധിത മേഖലകളാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ കേസുകള്‍ കൂടുകയാണ്. മീനടം, എരുമേലി, പാമ്ബാടി, മണിമല തുടങ്ങി 14 ഹോട്സ്പോട്ടുകള്‍. ആലപ്പുഴ മുനിസിപ്പാലിറ്റിയും ഹോട്സ്പോട്ട് ലിസ്റ്റിലുണ്ട്. ഏഴ് സ്ഥലങ്ങളാണ് ജില്ലയിലെ പനി മേഖല.

ഡെങ്കിപ്പനി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളത്ത് കൊച്ചി കോര്‍പറേഷൻ പ്രദേശമുള്‍പ്പെടെ പനി ബാധിത മേഖലയാണ്. ജില്ലയില്‍ ഒൻപത് മേഖലകള്‍ പനി ബാധിതമെന്ന് കണ്ടെത്തി. തൃശൂരില്‍ കോര്‍പറേഷൻ പരിധിയില്‍ ഡെങ്കിപ്പനി ബാധ കൂടുന്നു. ഒല്ലൂരും കേസുകള്‍ കൂടുതലാണ്.

പാലക്കാട് നാല് പനി ബാധിത മേഖലകള്‍ മാത്രമേയുള്ളു. കരിമ്ബയും കൊടുവായൂരും പട്ടികയിലുണ്ട്. മലപ്പുറത്ത് 10 എണ്ണമുണ്ട്. മലപ്പുറം ടൗണും എടപ്പറ്റയും കരുവാരക്കുണ്ടും പട്ടികയില്‍ ഉള്‍പ്പെടുന്നു. വയനാട് സുല്‍ത്താൻ ബത്തേരിയും മീനങ്ങാടിയും ഉള്‍പ്പെടെ നാലെണ്ണം മാത്രം. തലശേരിയും പാനൂര്‍ മുനിസിപ്പാലിറ്റിയും കണ്ണൂരിലെ പനി ബാധിത മേഖലകളിലുണ്ട്. കാസര്‍കോട് ബദിയടുക്കയില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഇതുള്‍പ്പെടെ അഞ്ച് പനി ബാധിത മേഖലകളാണ് ജില്ലയിലുള്ളത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article