Bigg Boss Malayalam Season 5 Winner Akhil Marar: കാത്തിരിപ്പിന് വിരാമം, ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയി അഖിൽ മാരാർ. സാബുമോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവർക്കു ശേഷം നാലാമത് കപ്പുയർത്തുന്ന മത്സരാർത്ഥിയായി അഖിൽ മാറിയിരിക്കുന്നു. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഫസ്റ്റ് റണ്ണറപ്പ് ആയി റനീഷയും സെക്കന്റ് റണ്ണറപ്പ് ആയി ജുനൈസ് വിപിയും തിരഞ്ഞെടുക്കപ്പെട്ടു.
ബിഗ് ബോസ് മത്സരാർത്ഥികൾ വിജയിയായ അഖിലിനൊപ്പം
നാലാം സ്ഥാനം ശോഭ വിശ്വനാഥും അഞ്ചാം സ്ഥാനം ഷിജു എആറും നേടി. ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആൻ ജോൺസൺ ആണ് ആറാം സ്ഥാനം സ്വന്തമാക്കിയത്. 21 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്.
ശോഭയും റെനീഷയുമായിരിക്കും ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകളായി മാറുക എന്ന് പല സോഷ്യൽ മീഡിയയിൽ പോളുകളും പ്രവചിച്ചിരുന്നു. എന്നാൽ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം റെനീഷ നേടിയപ്പോൾ, ഏവരെയും ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ മുന്നേറ്റമായിരുന്നു ജുനൈസ് കാഴ്ച വച്ചത്. ശോഭ വിശ്വനാഥിനെ കടത്തി വെട്ടിയാണ് ജുനൈസ് പോളിൽ കുതിച്ച് ഉയർന്ന് മൂന്നാം സ്ഥാനം നേടിയത്. ശോഭ നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. തുടക്കം മുതൽ അപാരമായ പോരാട്ടവീര്യവും ആത്മവിശ്വാസവും കാഴ്ചവച്ച മത്സരാർത്ഥിയായിരുന്നു ശോഭ.
മുൻ ബിഗ് ബോസ്സ് മത്സരാർത്ഥികളായ നോബി , കുട്ടി അഖിൽ , സൂരജ് , റിതു മന്ത്ര , രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി എന്നിവർ ഒരുക്കിയ സംഗീതവിരുന്ന്, ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഫിനാലെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
മാരാറിസം : ബിഗ്ഗ്‌ബോസ് സീസൺ 5 ലെ കിരീടം മാരാർക്ക്
