31 C
Trivandrum
Monday, September 25, 2023

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Must read

തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റ് ഒൻപത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

അതിശക്തമായ മഴ മുന്നറിയിപ്പ് നാളെയും മറ്റെന്നാളും തുടരും. മറ്റെറ്റന്നാള്‍ അത് തീവ്ര മഴയ്ക്ക് സമാനമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി, കേരള ഗുജറാത്ത്‌ തീരം വരെയുള്ള ന്യുന മര്‍ദ്ദ പാത്തി എന്നിവയുടെ സ്വാധീനത്തില്‍ കാലവര്‍ഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.ജൂണ്‍ മാസത്തില്‌ ലഭിക്കേണ്ട പകുതി പോലും മഴ പെയ്തിട്ടില്ല.. 46 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴയാണ് ഇത്തവണത്തേതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ 648 മില്ലിമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കേണ്ടതെങ്കിലും ഇത്തവണ കിട്ടിയത് 260 മില്ലിമീറ്റര്‍. കിട്ടേണ്ടതിന്റെ പകുതിപോലും പെയ്തില്ല. ഇത്തവണയുള്‍പ്പെടെ 1900 നുശേഷം മൂന്ന് ജൂണുകളില്‍ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1962 ല്‍ 224.9 മില്ലിമീറ്റര്‍, 1976-ല്‍ 196.4 മില്ലീമീറ്ററുമാണ് നേരത്തെ മഴ കുറഞ്ഞ ജൂണ്‍ മാസങ്ങള്‍.മൂന്നാം തീയതിമുതല്‍ ഒൻപതുവരെയുളള ദിവസങ്ങളില്‍ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനമെങ്കിലും അതു ഒറ്റപ്പെട്ട സ്ഥലത്തെ അതിശക്തമായ മഴയിലേക്ക് ഒതുങ്ങാനുള്ള സാധ്യതയുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതം ദുര്‍ബലമാണെങ്കിലും വരുംദിവസം ശക്തിപ്രാപിക്കുമെന്നും അങ്ങനെ മഴ കനക്കുമെന്നുമാണു കണക്കുകൂട്ടല്‍. അതുവഴി കാലവര്‍ഷപ്പാത്തി സജീവമാകുമെന്ന നിഗമനവുമുണ്ട്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article