ഐ ക്യാമറകള്‍ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോര് ഇപ്പോഴും തുടരുകയാണ്.കാസര്‍കോട് കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന ബോര്‍ഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തി. ആര്‍.ടി.ഒയുടെ അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എം വി ഡി പിഴശിക്ഷ നല്‍കിയത്. കാസര്‍കോട് എൻഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞദിവസമാണ്. വിവിധ മാസങ്ങളിലെ ബില്‍ തുകയായി 57,000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെഎസ്‌ഇബി ഫ്യൂസൂരിയത്.
ഫ്യൂസ് ഊരിയ കെ എസ് ഇ ബിയ്‌ക്ക് തിരിച്ച് പണികൊടുത്ത് എംവിഡി
