നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്കു മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടെത്തി. ഇന്ന് കാലത്ത് അഞ്ച് മണിയോട് കൂടിയാണ് വസതിക്കു മുകളില്‍ ഡ്രോണ്‍ പറക്കുന്നത് സുരക്ഷാസേനയായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പെട്ടത്.അതീവസുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതിക്കു മുകളിലൂടെ ഡ്രോണ്‍ പറത്താൻ അനുവാദമില്ല. സംഭവത്തില്‍ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുകളില്‍ ഡ്രോണ്‍, അന്വേഷണം പ്രഖ്യാപിച്ച് ദില്ലി പൊലീസ്
