സംസ്ഥാനത്ത് എഐ ക്യാമറകളിലൂടെ ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു.പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍ 81.78 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. റോഡ് ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 344 പേരാണ് അപകടങ്ങളില്‍ മരിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 140 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ജൂണില്‍ 1278 ആയി കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
എഐ ക്യാമറയിലൂടെ പിഴയായി ലഭിച്ചത് 81.78 ലക്ഷം രൂപ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു
