പുരുഷന്മാര്‍ക്കായി ദേശീയ കമ്മിഷൻ രൂപീകരിക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി. ഗാര്‍ഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിനെതിരെയുള്ള നടപടികള്‍ക്കായി കമ്മിഷൻ രൂപീകരിക്കണമെന്നുമായിരുന്നു ഹരജി.ജസ്റ്റിസ് സൂര്യ കാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഗാര്‍ഹിക പീഡനം മൂലം മരിക്കുന്ന പെണ്‍കുട്ടികളുടെ കണക്ക് കൈവശമുണ്ടോ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് കോടതിയുടെ ചോദ്യം.
മഹേഷ് കുമാര്‍ തിവാരി എന്ന അഭിഭാഷകനാണ് ഹരജിക്കാരൻ. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2021ലെ സര്‍വേ ഫലം ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹരജി സമര്‍പ്പിച്ചത്. ഈ വര്‍ഷം മാത്രം വിവാഹിതരായ 81,063 പുരുഷന്മാര്‍ ജീവനൊടുക്കി എന്നാണ് സര്‍വേയിലുള്ളതെന്നാണ് വാദം. സ്ത്രീകളുടെ എണ്ണം 28,680ഉം. പുരുഷന്മാര്‍ ജീവനൊടുക്കുന്ന വിഷയത്തെ നിസ്സാരമായി കാണരുതെന്നും ഇത്തരത്തിലുള്ള പരാതികള്‍ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്.
ഗാര്‍ഹിക പീഡനം; പുരുഷന്മാര്‍ക്കായി ദേശീയ കമ്മിഷന്‍ രൂപീകരിക്കണം, ഹരജി തള്ളി സുപ്രിംകോടതി
