സംസ്ഥാനത്ത് അതിശക്തമായ മഴ തുടര്‍ന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാളെ കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴക്കെടുതി നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും ചുമതലയെന്നും മഴക്കെടുതി വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
കനത്ത മഴ കാരണം നാളെ നടത്താനിരുന്ന കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
