സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മഴക്കാലക്കെടുതിക്ക് തടയിടാനും നേരിടാനുമായി സംസ്ഥാനം സുസജ്ജമാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 4, 5 തീയ്യതികളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം ശക്തമായ കാറ്റുമുള്ളതിനാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. പീരുമേട് ചൊവ്വാഴ്ച 100 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്കെന്ന് മന്ത്രി പറഞ്ഞു.
എല്ലാ താലൂക്കുകളിലും ഇൻസിഡൻസ് റെസ്‌പോണ്‍സ് സിസ്റ്റം തയാറായിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്ന പ്രദേശങ്ങളായി നേരത്തെ കണ്ടെത്തിയ ഇടങ്ങളിലെ റവന്യു ഉദ്യോഗസ്ഥരില്‍ അവധിയിലുള്ളവര്‍ 36 മണിക്കൂറിനുള്ളില്‍ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് മന്ത്രി രാജൻ നിര്‍ദ്ദേശം നല്‍കി. എല്ലാ വില്ലേജുകളിലെയും താലൂക്കുകളിലെയും ഉദ്യോഗസ്ഥര്‍ അവരുടെ ഓഫീസിനടുത്ത് തന്നെ ഏത് സമയത്തും ലഭ്യമാകുന്ന വിധത്തില്‍ താമസം കണ്ടെത്തണം. എല്ലാ താലൂക്കുകളിലും ക്യാമ്ബുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഈ ക്യാമ്ബുകളില്‍ പനിബാധിതര്‍, അതിഥി തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു വേണ്ടി പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാകും. ക്യാമ്ബുകളിലേക്ക് വേണ്ട ശുചിമുറി, വെളിച്ചം, ഡോക്ടര്‍, മരുന്നുകള്‍, റേഷൻ സാധനങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കണം
മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സുസജ്ജം; കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രത്യേക ശ്രദ്ധയെന്ന് റവന്യൂ മന്ത്രി
