മോസ്കോയില്‍ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം . വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്നും മന്ത്രാലയം അറിയിക്കുന്നു.ചൊവ്വാഴ്ചയാണ് ആക്രമണം നടത്തിയത്. തലസ്ഥാനത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഡ്രോണുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിട്ടില്ല. മോസ്കോയിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ വ്നുക്കോവോ വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ നീക്കിയിട്ടുണ്ട്.മോസ്‌കോ മേഖലയില്‍ പറന്ന ഡ്രോണുകളില്‍ നാലെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള വ്നുക്കോവോ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 36 കിലോമീറ്റര്‍ (22 മൈല്‍) അകലെയുള്ള കുബിങ്ക പട്ടണത്തിലാണ് ഡ്രോണുകളില്‍ ഒന്ന് തകര്‍ന്നതെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി
മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം; യുക്രൈനെന്ന് റഷ്യ
