കനത്തമഴയില്‍ തൃശൂര്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നാശനഷ്ടം. പെരിങ്ങാവില്‍ മാവ് കടപുഴകി വീണു. നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മരം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് റോഡിലേക്ക് വീണത്.തൈക്കാട്ടില്‍ ഫ്രാൻസിസിന്റെ പറമ്ബിലെ മരമാണ് വീണത്. പെരിങ്ങാവില്‍നിന്നും ചേറൂരിലേക്കുള്ള വഴിയിലേക്കാണ് മരം വീണത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. വൈദ്യുതി കാലുകളും ലൈനുകളും തകര്‍ന്നുവീണു.
ഹൈടെൻഷൻ ലൈൻ കടന്നുപോവുന്ന മൂന്നു കാലുകളടക്കമാണ് ഒടിഞ്ഞുവീണത്. വീടിന്റെ മതില്‍ തകര്‍ന്നു. വീട്ടുകാര്‍ വിദേശത്താണ്. അതിനാല്‍ മറ്റു അപകടങ്ങള്‍ ഒഴിവായി. ഇതേത്തുടര്‍ന്ന് കോലോത്തും പാടത്തും പാട്ടുരായ്ക്കലിലും പെരിങ്ങാവിലും പുലര്‍ച്ചെ മുതല്‍ വൈദ്യതി ബന്ധം തടസ്സപ്പെട്ടു. പുലര്‍ച്ചയായതിനാല്‍ വഴിയിലൂടെ വാഹനങ്ങളോ കാല്‍നടയാത്രികരോ വരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.
കാറ്റിലും മഴയിലും വ്യാപകനാശം: തൃശൂര്‍ പെരിങ്ങാവിലും കൊച്ചി പാലാരിവട്ടത്തും മരം കടപുഴകി വീണു
