സാഫ് കിരീടം ഒരിക്കല്‍ കൂടെ ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവില്‍ കുവൈറ്റിനെ തോല്‍പ്പിച്ച് ആണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.നിശ്ചിത സമയത്തും എക്സ്ട്രാ ടൈം കഴിഞ്ഞപ്പോഴും കളി 1-1 എന്ന നിലയില്‍ ആയിരുന്നു നിന്നത്. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4ന് ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഇത് ഒമ്ബതാം തവണയാണ് സാഫ് കപ്പ് നേടുന്നത്.
സാഫ് കപ്പിൽ കുവൈറ്റിനെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തി ഇന്ത്യ
