മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ എക്കാലവും സ്ഥാനമുള്ള ഒരു ചിത്രമാണ് സിഐഡി മൂസ. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിച്ച ചിത്രം.ഒരുപോലെ രസിപ്പിച്ച ചിത്രം റിപ്പീറ്റ് വാല്യൂ നഷ്ടമാകാത്ത ഒരു മലയാള സിനിമകൂടിയാണ്. ചിത്രത്തിലെ ഓരോ ഡയലോഗുകളും പാട്ടുകളും കഥാപാത്രങ്ങളും ഇപ്പോഴും മലയാളികള്‍ക്ക് മനഃപാഠം ആയിരിക്കും. 2003ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്.
പലപ്പോഴും ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തില്‍ പല അപ്‌ഡേറ്റുകളും വന്നിരുന്നു. 2020-ലും സി ഐ ഡി മൂസ വീണ്ടും വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടൻ ദിലീപ് പങ്കുവച്ച ഒരു പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. 2003 ജൂലൈ നാലിനാണ് സിഐഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്‌ക്ക് 20- വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ആരാധകൻ തയ്യാറാക്കിയ മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സിഐഡി മൂസ തിരിച്ചെത്തുന്നു; വരവ് അറിയിച്ച് മൂലം കുഴിയില്‍ സഹദേവന്‍
