31 C
Trivandrum
Monday, September 25, 2023

തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയതോതില്‍ ഭൂചലനവും രേഖപ്പെടുത്തി

Must read

തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയതോതില്‍ ഭൂചലനവും ഉണ്ടായതായി നാട്ടുകാര്‍. തൃശൂര്‍, കല്ലൂര്‍, ആമ്ബല്ലൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.സംഭവത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണതേജ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഭൂചലനത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രത വരുന്ന ചലനങ്ങള്‍ രേഖപ്പെടുത്താൻ കഴിയില്ല. നിലവില്‍ ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു. നാല് വര്‍ഷം മുൻപാണ് സമാന രീതിയില്‍ ഭൂചലനം തൃശൂരില്‍ രേഖപ്പെടുത്തിയത്. 2018 സെപ്തംബര്‍ 17ന് രാത്രിയായിരുന്നു സംഭവം.

അതേസമയം ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പീച്ചി ഡാം റോഡില്‍ രാവിലെ ആറരയോടെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ചാലയ്‌ക്കല്‍ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article