ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെയുളള ബിജെപിയുടെ യഥാര്‍ത്ഥ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ബിജെപി ഭരണത്തിന് കീഴില്‍ ആദിവാസി സഹോദരങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ആദിവാസി ദളിത് സമൂഹങ്ങളോടുളള ബിജെപിയുടെ വെറുപ്പിന്റെ അറപ്പുളവാക്കുന്ന യഥാര്‍ത്ഥ മുഖമാണിതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
‘ബിജെപി ഭരണത്തിന് കീഴില്‍ ആദിവാസി സഹോദരങ്ങള്‍ക്ക് എതിരേയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശിലെ ഒരു ബിജെപി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തില്‍ മുഴുവന്‍ മനുഷ്യരാശിയും ലജ്ജിച്ചിരിക്കുകയാണ്,’ രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
യുവാവിന് നേരെ മൂത്രമൊഴിച്ച സംഭവം ; ആദിവാസികളോടുള്ള ബിജെപിയുടെ വെറുപ്പിന്റെ യഥാര്‍ത്ഥ മുഖമെന്ന് രാഹുല്‍
