26 C
Trivandrum
Tuesday, October 3, 2023

അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണം; തമിഴ്നാട് സര്‍ക്കാര്‍

Must read

ഹോട്ടലില്‍ അതിഥികള്‍ക്കൊപ്പം എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണമെന്ന് ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍.ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് സൗകര്യത്തിന് അനുസരിച്ച്‌ തന്നെ കിടക്കകള്‍ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2019- ലെ കെട്ടിട നിര്‍മാണ ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടാണ് നിര്‍ദേശം. ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് സൗകര്യത്തിന് അനുസരിച്ച്‌ തന്നെ കിടക്കകള്‍ വേണമെന്നും നിര്‍ദേശിക്കുന്നു. ഒരു കാറിന് ഒരു കിടക്ക നിര്‍ബന്ധമാക്കും. നിലവില്‍ ഹോട്ടലില്‍ സ്ഥലമില്ലെങ്കില്‍ 250 മീറ്റര്‍ അടുത്ത് തന്നെ വിശ്രമസൗകര്യം ഒരുക്കി നല്‍കണം.

ഇനി മുതല്‍ പ്ലാനുകള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ ഹോട്ടലില്‍ ഈ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അതിഥികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ കാറില്‍ തന്നെ കിടന്ന് ഉറങ്ങേണ്ട അവസ്ഥയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമവും ഉറക്കവും ഇല്ലാത്തത് വാഹനാപകടങ്ങളുടെ എണ്ണം കൂടാനും കാരണമാകുന്നു എന്ന് കണ്ടെത്തിയാണ് കണ്ടെത്തിയാണ് സര്‍ക്കാര്‍ ഇടപെടല്‍.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article