ചൈനയിലെ വിവിധ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. നാല് പേരെ കാണാതായി.മധ്യ ചൈനയിലെ ചോംഗ്ക്വിംഗ് നഗരത്തിലും തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിലും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.10,000-ലേറെ ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു.
ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയില്‍വേ പാലം കനത്ത മഴയില്‍ തകര്‍ന്നുവീണതായി അധികൃതര്‍ സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. ഏകദേശം 80 മില്യണ്‍ ഡോളറിന്‍റെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.
ചൈനയില്‍ കനത്ത മഴ; 15 മരണം
