എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിടുമ്ബോള്‍ ജില്ലയില്‍ 24 പൊലീസ് വാഹനങ്ങള്‍ അടക്കം 33 സര്‍ക്കാര്‍ വാഹനങ്ങളും കുടുങ്ങിഡ്രൈവര്‍മാര്‍ സീറ്റ്ബെല്‍റ്റ് ഇടാത്തതാണ് പൊലീസ് വാഹനങ്ങളെ പ്രധാനമായും കുടുക്കിയത്. മുന്നില്‍ ഇടതുവശത്തിരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെല്‍റ്റ് ഇടാത്തതിനും പിഴ ലഭിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് തന്നെയാണ് പ്രധാന വില്ലനായത്. ജൂണ്‍ അഞ്ച് മുതല്‍ 25 വരെ 22,069 നിയമലംഘനങ്ങളാണ് ജില്ലയിലെ നിരത്തുകളിലുള്ള 53 എ.ഐ ക്യാമറകള്‍ കണ്ടെത്തിയത്.
പൊലീസ് വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് ഡി.ജി.പി ഓഫീസിലേക്ക് ചെലാനുകള്‍ പറക്കും. നിയമലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിവാഹൻ സൈറ്റ് വഴിയാണ് തയ്യാറാക്കുന്നത്. പലപ്പോഴും ഈ സൈറ്റ് തകരാറിലാകുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ക്യാമറ സ്ഥാപിച്ച ശേഷം റൂറല്‍ മേഖലകളില്‍ നിയമലംഘനങ്ങള്‍ കുറവാണെന്നും സിറ്റി പരിധിയിലാണ് കൂടുതലെന്നും മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി.
ഐ പി കളി എ ഐ ക്യാമറയോട് വേണ്ട! പിഴയിട്ടത് ജില്ലയിലെ 33 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്, 24 എണ്ണവും പൊലീസ് വാഹനങ്ങള്‍
