പുറത്തിറക്കി ഏഴ് മണിക്കൂറുകൊണ്ട് ഒരു കോടിയിലേറെ ഉപഭോക്താക്കളെയാണ് മെറ്റയുടെ പുതിയ മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷനായ് ത്രെഡ്സ് നേടിയത്.ട്വിറ്ററിനെ വെല്ലുവിളിച്ച് പുറത്തിറങ്ങിയ ആപ്പിന് ട്വിറ്ററിനെ വെല്ലുവിളിക്കാനാകുമെന്ന വിലയിരുത്തലുണ്ട്.
ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയില്‍ അടുത്ത കാലത്തായി ട്വിറ്ററില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പരമ്ബരാഗത ഉപഭോക്താക്കളെ വലിയ രീതിയില്‍ അസ്വസ്ഥരാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ അതില്‍ ചിലതാണ്. പ്രതിദിനം ഒരു ഉപഭോക്താവിന് കാണാനാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ കമ്ബനി നിബന്ധന കൊണ്ടുവന്നു. വെരിഫൈഡ് ഉപഭോക്താക്കള്‍ക്ക് ദിവസം 6000 ട്വീറ്റുകള്‍ കാണാമെന്നും, വെരിഫൈഡ് അല്ലാത്ത പഴയ ഉപഭോക്താക്കള്‍ക്ക് 600 പോസ്റ്റുകള്‍, വെരിഫൈ ചെയ്യാത്ത പുതിയ ഉപഭോക്താക്കള്‍ക്ക് 300 പോസ്റ്റുകള്‍ എന്നിങ്ങനെയുള്ള നിയന്ത്രം ഏര്‍പ്പെടുത്തി. ഇതിന് പുറമെ ലോഗിൻ ചെയ്യാതെയും അക്കൗണ്ട് ഇല്ലാതെയും ട്വീറ്റുകള്‍ കാണുന്നത് വിലക്കുകയും ചെയ്തു.
കോടികള്‍ കടന്ന് ത്രെഡ്‌സ് യൂസര്‍മാര്‍; പരിഭ്രാന്തിയില്‍ നിയന്ത്രണങ്ങള്‍ നിശബ്ദമായി നീക്കി ട്വിറ്റര്‍
