തലച്ചോറിനെ കാര്‍ന്ന് തിന്നുന്ന അപൂര്‍വ്വരോഗം ബാധിച്ച് 15-കാരൻ മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ലോകം. പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്് ആണ് മരണകാരണം. തലച്ചോറ് തിന്നുന്ന അമീബയാണ് ഈ അണുബാധയുണ്ടാക്കുന്നത്. നെയ്ഗ്ലെറിയ ഫൗളറി എന്ന ഇനം അമീബ ശിരസിലെത്തുമ്ബോഴാണ് ഈ രോഗം ബാധിക്കുന്നത്. ചെളി നിറഞ്ഞ ജലാശയത്തിലാണ് ഇവയെ അധികവും കാണുന്നത്
ഏകകോശ ജീവിയാണ് നെഗ്ലോറിയ ഫൗലോറി. 1965-ല്‍ ഓസ്‌ട്രേലിയയിലാണ് ഈ ജീവിയെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യന്റെ മൂക്കിലൂടെയാണ് അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് അത് തലച്ചോറിലേക്ക് എത്തുകയാണ് ചെയ്യുക. നമ്മള്‍ ജലാശയത്തില്‍ നീന്തുമ്ബോഴോ അല്ലെങ്കില്‍ ജലവുമായി സമ്ബര്‍ക്കം ഉണ്ടാകുമ്ബോഴോ ഇത് ശരീരത്തില്‍ പ്രവേശിക്കാം. തലച്ചോറിലെത്തുന്നതോടെ അത് ബ്രെയിനിലെ പാളികളെ നശിപ്പിക്കാൻ തുടങ്ങും. ഇതിലൂടെ അപകടകരമായ അണുബാധയ്‌ക്കും വഴിയൊരുക്കും. അമീബിക് മെനിഞ്ചലോസൈറ്റിസ് അഥവാ പാം എന്ന രോഗാവസ്ഥയ്‌ക്കാണ് ഈ അമീബ വഴിയൊരുക്കുക.
ആദ്യ ലക്ഷണം പന്ത്രണ്ട് ദിവസത്തിനുള്ളില്‍ കാണിക്കും. തുടക്കത്തില്‍ തലവേദന, ഓക്കാനം, പനി എന്നിവയായിരിക്കും രോഗലക്ഷണങ്ങള്‍. പിന്നിടുള്ള ഘട്ടങ്ങളില്‍ കഴുത്ത് വരിഞ്ഞ് മുറുകും. മതിഭ്രമത്തിലേക്കും ഇത് നയിക്കും. ചിലപ്പോള്‍ കോമയിലേക്കും നയിക്കാം. അഞ്ച് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാമെന്നാണ് ആരോഗ്യ ഏജൻസികള്‍ പറയുന്നത്. വളരെ അപൂര്‍വ്വമാണ് ഈ രോഗബാധ. വളരെ പെട്ടെന്ന് തന്നെ ഇത് മനുഷ്യനെ ബാധിക്കുന്നു. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് ഇതുവരെ പിടിപ്പെട്ടതായി റിപ്പോര്‍ട്ടില്ല. കൃത്യമായ ചികിത്സ ഇതിനായി കണ്ടെത്തിയിട്ടില്ല.
തലച്ചോറ് കാര്‍ന്ന് തിന്നുന്ന അമീബ; ബാധിച്ചാല്‍ മരണം ഉറപ്പ്! 15-കാരന്റെ ജീവനെടുത്ത രോഗത്തെക്കുറിച്ചറിയാം..
