മൂന്നാറില്‍ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. ഇന്ന് രാവിലെയോടെ ആയിരുന്നു സംഭവംറോഡിന് സമീപത്തായുള്ള മലയില്‍നിന്നാണ് മണ്ണിടിഞ്ഞു വീണത്. വലിയ പാറക്കല്ലുകളുമാണ് ഇടിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മൂന്നാറിലേക്കുള്ള ഒരു പ്രധാന പാത കൂടിയാണ് ഇത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ റോഡിന്റെ വീതി കൂട്ടിയിരുന്നു. ഇതിന്റ ഭാഗമായി പാറപൊട്ടിക്കുകയും മണ്ണ് നീക്കം ചെയ്തു. ഇതേ തുടര്‍ന്നാണ് ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷവും മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇപ്പോള്‍ റോഡിന്റ വീതി കൂട്ടല്‍ പണികള്‍ കഴിഞ്ഞെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചില്‍ തുടരുകയാണ്.
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞു; യാത്രയൊഴിവാക്കാന്‍ നിര്‍ദ്ദേശം
