ബ്രഹ്മപുരം അടക്കമുള്ള മാലിന്യസംസ്കരണ പ്രശ്നങ്ങള്‍ പരിഗണിക്കാനായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കാൻ രജിസ്ട്രിയോട് നിര്‍ദേശിച്ചു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടത്.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത മൂന്ന് വാഹനങ്ങള്‍ വിട്ടുനല്‍കിയ എറണാകുളം മജിസ്ട്രേട്ട് കോടതിയോട് ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി. ഇത്തരം വാഹനങ്ങള്‍ ഹൈക്കോടതിയുടെ അനുമതിയോടെമാത്രമേ വിട്ടുനല്‍കാവൂ എന്ന് നേരത്തേ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് മജിസ്ട്രേട്ട്കോടതിയെ അറിയിച്ചതായി സര്‍ക്കാര്‍ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതോടെയാണ് കീഴ്ക്കോടതിയോട് വിശദീകരണം തേടിയത്.
മാലിന്യസംസ്കരണ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്
