26 C
Trivandrum
Tuesday, October 3, 2023

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റ്സ്: മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പടരില്ല

Must read

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് സംസ്ഥാനത്ത് ഇതുവരെ ബാധിച്ചത് ആറ് പേര്‍ക്ക്. 2016 ജനുവരിയില്‍ ആലപ്പുഴ തിരുമലയിലാണ് രോഗബാധ സംസ്ഥാനത്താദ്യമായി സ്ഥിരീകരിക്കുന്നത്.2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും രോഗബാധയുണ്ടായി. ഇപ്പോള്‍ ആലപ്പുഴയിലും. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. മുമ്ബ് രോഗബാധിതനായ ആള്‍ മൂക്കിലെ ശസ്ത്രക്രിയകള്‍ക്ക് വിധേയമായിരുന്നു. ‘ബ്രെയിൻ ഈറ്റര്‍’ എന്നാണ് ഈ അമീബ അറിയപ്പെടുന്നത്. പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുകയെന്നും ആശങ്ക വേണ്ടെന്നും മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article