രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം, പ്രഖ്യാപനം പിൻവലിച്ചിരിക്കുകയാണ് ബംഗ്ലാദേശ് താരം തമീം ഇഖ്ബാല്‍.അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബരയിലെ ഉദ്ഘാടന മത്സരത്തില്‍ ടീം തോറ്റതിന് പിന്നാലെയാണ് 34 കാരനായ തമീം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം പിൻവലിച്ചത്. ‘വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ വിരമിക്കരുതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കളിക്കുന്നത് തുടരാനും ഉപദേശിച്ചു. എനിക്ക് എല്ലാവരോടും നോ പറയാൻ കഴിയും, പക്ഷേ പ്രധാനമന്ത്രിയുടെ അധികാരമുള്ള ഒരാളോട് നോ പറയാൻ സാധിക്കില്ല’ – പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം പിൻവലിക്കുന്നതെന്ന് ഇഖ്ബാലിനെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
തമീം ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചു
