സംസ്ഥാനത്ത് രണ്ട് വര്‍ഷത്തില്‍ 50 പാലങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനായെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങള്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യ മൂന്ന് വര്‍ഷത്തില്‍ 50 പാലങ്ങള്‍ നിര്‍മിക്കണമെന്ന ലക്ഷ്യം മറികടന്ന് നിലവില്‍ 64 പാലങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തികരിച്ച് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. തരൂര്‍ നിയോജകമണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അരങ്ങാട്ടുകടവ് പാലത്തിന്റെയും കൊളയക്കാട് പാലത്തിന്റെയും പൂര്‍ത്തീകരണോദ്ഘാടനം അരങ്ങാട്ടുകടവ് പാലം പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് വര്‍ഷത്തില്‍ സംസ്ഥാനത്ത് 50 പാലങ്ങള്‍ പൂര്‍ത്തിയാക്കി; മന്ത്രി പി.എ മുഹമ്മദ് റിയാസ്
