മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.ജില്ലയില്‍ എച്ച്1എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കൊറോണയ്‌ക്ക് സമാനമായി വായുവിലൂടെയാണ് എച്ച്1എൻ1 വൈറസും പരക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാവുന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. മലപ്പുറത്ത് സ്ഥിരീകരിച്ച നാല് എച്ച്1 എൻ1 മരണങ്ങളില്‍ മൂന്നും കുട്ടികളാണ്.
മലപ്പുറത്ത് 2009-ന് ശേഷം കൂടുതല്‍ എച്ച്1എൻ1 രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കൊച്ചുകുട്ടികളിലാണ് കൂടുതലായി രോഗം കണ്ട് തുടങ്ങിയിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എത്രയും വേഗം ചികിത്സ തേടിയാല്‍ രോഗം ഗുരുതരമാവാതെ രക്ഷപ്പെടാം.
കൊച്ചുകുട്ടികളിലെ എച്ച്1 എന്‍1 രോഗവ്യാപനം; സ്‌കൂള്‍ കുട്ടികള്‍ മാസ്‌ക് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം
